Thursday, July 14, 2011

പാച്ചു n' കോവാലന്‍ ബാക്ക് ഇന്‍ ആക്ഷന്‍..

ഭാരിച്ച ജോലി  കാരണം  കട്ടിലില്‍  വന്നു  വീണതേ പാച്ചു  അണ്ണന് ഓര്‍മയുള്ളൂ. ..മയങ്ങിപ്പോയി    അല്ല  ഉറങ്ങി പ്പോയി  ...പാവം ..വിദേശത്താണ്   ജോലി  എങ്കിലും
ഒരാള്‍ക്ക് കഴിഞ്ഞു  പോകാനുള്ളവകയെ  പാച്ചു  അണ്ണന്  കിട്ടുമാരുന്നുള്ള്...പിന്നെ  കിട്ടുന്നത്  മോലാളീടെ വക  വിളിയാണ് ..തന്തയ്ക്കും   തള്ളയ്ക്കും  വിളി (അത്  രണ്ടും  പണ്ടേ  അവരവരുടെ  പാട്  നോക്കി  പോയത്  കൊണ്ട്  കുഴപ്പമില്ല ..എത്ര  വേണേലും  കേള്‍ക്കാം )..
ഇതേ  അവസ്ഥ  തന്നെയായിരുന്നു  മ്മടെ  കോവാലന്റെം. ..
നാട്ടിലോട്ടു  രണ്ടുപേര്‍ക്കും  ചെല്ലാന്‍  ഒക്കത്തില്ല ..കടത്തിന്റെ  പുറത്ത്  കടവും  പിന്നെ  നാട്ടുകാരുടെ    വക  തല്ലും...അങ്ങനെ  ജീവിതം  കഷ്ടപ്പെട്ട്  മുന്നോട്ട്  കൊണ്ട്പോകുന്നു ...ഇതാണ്  അവരുടെ  അവസ്ഥ ...


പെട്ടന്നാണ്   പാച്ചു  അണ്ണന്റെ  മുറിയുടെ  വാതിലില്‍  ഒരു  മുട്ട്  കേട്ടത് ..."അണ്ണാ അണ്ണാ  വെക്കം  തുറക്ക്...."
മടിപിടിച്ചാണെങ്കിലും      അണ്ണന്‍  ചെന്ന്  വാതില്‍  തുറന്നു ..അത്  കോവാലനായിരുന്നു   ..അണ്ണന്‍  കോവാലനെ  അകത്തേക്ക്  ക്ഷണിച്ചു ..
കോവാലന്‍  ആകെ  വെപ്രാളം  പിടിച്ച  മട്ടായിരുന്നു ..
" മൊയലാളി  ഒരു  കാര്യവും  ഇല്ലാതെ  പൊതിരെ  തല്ലി ..ഇനീം  തല്ലു  കൊണ്ട്  ചാകാന്‍  വയ്യ  എന്ന്  പറഞ്ഞ  കോവാലന്‍  തന്റെ  പാസ്പോര്‍ട്ട്  മൊതലാളീടെ   മുറീന്നു    അടിച്ചുമാറ്റിയാണ്      പാച്ചു  അണ്ണന്റെ  അടുത്ത് വന്നിരിക്കുന്നത് .."
കാര്യം കേട്ട  പാച്ചു  അണ്ണന്‍  കോവാലനെ  നോക്കി  പറഞ്ഞു എന്റെം  അവസ്ഥ  ഇത്  തന്നാടെ ...പിന്നെ  ശ്വസിക്കാന്‍  ഓക്സിജന്‍    ഒത്തിരി ഉള്ളത് കൊണ്ട്  കഴിഞ്ഞു  പോകുന്നു. :(
എന്തായാലും  നീ   ഒള്ള  സ്ഥലത്ത്    കിടക്ക് ..നമുക്ക്  ആലോചിക്കാം  ഇനി  എന്ത്  വേണമെന്ന് ..
അങ്ങനെ  രണ്ടുപേരും    മയങ്ങി ..ഒറക്കത്തില്‍  പാച്ചു  അണ്ണന്‍  ചാടി  എണീറ്റ് ...പെട്ടന്ന്  കോവാലനെ  വിളിച്ചുണര്‍ത്തി ...കോവാലന്‍  ഞെട്ടി  എണീറ്റ്  എന്നിട്ട്  ചോദിച്ചു ..എന്താ   അണ്ണാ ..


പാച്ചു :ഡാ  ഐഡിയ ...കിട്ടി ..  ..
കോവാലന്‍ :നല്ലത് ..ഇപ്പൊ  3g യോ  8g യോ  ഒക്കെ  ഉണ്ടെന്നു  പറേണ  കേട്ട് ..എവിടെ  നോക്കട്ടെ ..
പാച്ചു :പോടാ  കോപ്പേ  ..അതല്ല ...ജീവിക്കാനുള്ള  ഐഡിയ  കിട്ടി  എന്നാ  പറഞ്ഞത് ..
കോവാലന്‍:ഓ  അതോ ... പറ  അണ്ണാ ..പറ
പാച്ചു :ഡാ  നമ്മള്‍  ഇവിടുന്നു  ചാടി  മ്മ്ട  നാട്ടില്‍   ചെല്ലുന്നു . .
കോവാലന്‍ :(പേടിച് )അയ്യോ ..അണ്ണാ . .നാടന്‍  അടിയെക്കള്‍  ഭേദം   മറുനാടന്‍  ഇടിയാ . .
പാച്ചു:(അവനെ  തടഞ്ഞുകൊണ്ട് )ഡാ ..പറയുന്നത്  മൊത്തം  കേള്‍ക്ക്...ഈ  അണ്ണന്‍  ഉണ്ടയില്ലാതെ  വെടിവേക്കില്ലാന്നു    അറിയാലോ ..
പാച്ചു  തുടര്‍ന്ന് :ഡാ  നമ്മള്‍  നാട്ടില്‍  ചെല്ലുന്നു ..വെറുതെ  അങ്ങോട  ചെന്ന്  കേറുവല്ല ...വേഷം  മാറി  ചെല്ലുന്നു ..
കോവാലന്‍ :എന്നിട്ട്  ?


പാച്ചു :മ്മടെ  അവിടെ  ദീപാളിക്ക്  പടക്കം പൊട്ടിക്കുന്ന പോലെ എല്ലാ കൊല്ലവും വന്നു പൊട്ടിചേച്ച്  പോവുന്ന ഒരു ജന്മം ഉണ്ടല്ലോ ? ആ  ചക്കരെടെ  പേരെന്താ ..?
കോവാലന്‍ :ആഹ് ..ത്വോഷിബ ......ലക്ഷ്മണ  k  ത്വോഷിബ.. .
പാച്ചു :ആ  മ്വോന്റെ  കയീന്നു  നാലഞ്ച്  പടക്കവും  വെടി വെച്ച്  വെച്ച്   ചാറെറങ്ങിയ  രണ്ട്  തോക്കും  മേടിക്കുന്നു ..എന്നിട്ട്  അതില്‍  ചെറിയ  ചില  മാറ്റങ്ങള്‍  വരുത്തും .
കോവാലന്‍ :എന്ത്  മാറ്റം   ?
പാച്ചു :നമ്മള്‍  അത്  പൊതിഞ്ഞു  കുപ്പിചീലുകള്‍  നിറച്ച്    ആണിയും  കുത്തികേറ്റി  റെടി    ആക്കുന്നു ...
എന്നിട്ട്  നമ്മള്‍  അത്  വല്ല    ബസ് സ്ടാന്റിലോ    ..റെയില്‍വേ   സ്റ്റേഷനിലോ  ചുമ്മാ കൊണ്ടോയി  വയ്ക്കുന്നു..
കോവാലന്‍:(സംശയ ഭാവത്തില്‍ )അണ്ണാ ഏമ്മാന്മാര് പൊക്കത്തില്ലെയോ  അണ്ണാ....
പാച്ചു :കോപ്...നീ ഒന്ന് ചുമ്മാതിരിയെടെ  വെറുതെ ചിരിപ്പിക്കാതെ ...പൊക്കുംപോലും...എനിക്ക് ചിരി വരുന്നു  (വാ പൊത്തി   ചിരിക്കാന്‍ തുടങ്ങുന്നു ) .
അവിടെ  വച്ച്  നമ്മള്‍  അത്  പൊട്ടിക്കുന്നു ...അവിടെ   നിക്കണ  ഏമ്മാന്‍മാര് കാണ്കെ  വേണം  ഇത്  ചെയ്യാന്‍ ...പൊട്ടിക്കഴിയുന്ന  ആ  സെക്കണ്ടില്‍   എവിടെയെങ്കിലും  കേറി  ഒളിച്ചോണം ..വെടി കൊള്ളാത്ത വിധം
അപ്പൊ  ഏമ്മാന്‍മാര്  വന്നു  തോക്ക്  ചൂണ്ടി  കീഴടങ്ങാന്‍  പറയും...വെടിവക്കുമെന്നൊക്കെ പറയും കാര്യമാക്കണ്ട ..അപ്പൊ  ..നമ്മള്‍  ചുമ്മാ  ല്ലേ  തോക്കെടുത്ത്  എങ്ങോട്ടെങ്കിലും    എറിയണം ...എന്നിട്ട്  കൈ രണ്ടും  പൊക്കി  കീഴടങ്ങുന്നതായി  അറിയിക്കണം ...
കോവാലന്‍ :അണ്ണാ  അവന്മാര്‍  ഇടിച്ച  പിഴ്ഞ്ഞു  ചാറെടുത്ത്  പൊറോട്ടെടെ    കൂടെ  കഴിക്കില്ലേ ....
 പാച്ചു  :(പൊട്ടി  പൊട്ടി  തലകുത്തി  നിന്ന്  ചിരിക്കുന്നു ..കോവാലന്‍  അന്തം  വിട്ടിരിക്കുന്നു ...കാര്യം  അറിയില്ലെലും  കോവാലന്‍  ചുമ്മാ  കമ്പനിക്ക്  ചിരിക്കുന്നു .  )
കുറച്ചു  നേരം  കഴിഞ്ഞു  രണ്ടു  പേരും  ചിരി  പതുക്കെ  നിര്ത്തുന്നു ..കോവാലന്    കാര്യം  പിടികിട്ടിയില്ല ..
ക്ഷേത്രത്തിലെ   നിധി  കണ്ട്  കണ്ണുതള്ളിപ്പോയ  ലെവന്മാരെ  പോലെ  കോവാലനെ  നോക്കി പാച്ചു  അണ്ണന്‍   പറഞ്ഞു .
പാച്ചു  :നീ  എന്താ  പറഞ്ഞത്  ചാറെടുകുമെന്ന്  ..ചവിട്ടി കൊല്ലുമെന്ന് ...(വീണ്ടും  ചിരിക്കാന്‍  ഒരുങ്ങുന്ന പാച്ചു അണ്ണന്‍ ..പക്ഷെ  അത്  സ്വയം  തടഞ്ഞു  കൊണ്ട്  പാച്ചു  അണ്ണന്‍  തുടര്‍ന്നു).
 :നീ  ചിരിപ്പിക്കാതെടെ  ..ചിരിച്  ചിരിച്  എന്റെ  വയറുളുക്കി ...ഹോ ...
:ഡാ ..ഡാ ..മത്തങ്ങാത്തലയ  ..അവര്  നമ്മളെ  ഒന്നും  ചെയ്യില്ല ....പകരം  നമുക്ക്  തരും  എല്ലാ  ദിവസവും  നല്ല   5 സ്റാര്‍    ശാപ്പാട് ..പിന്നെ  കാവലിനു  z കാറ്റഗറി  സുരക്ഷയും .
വേണോങ്കില്‍  വാദിക്കാന്‍  വക്കീലിനേം ..പിന്നെ  ഇടയ്കിടയ്ക്‌  കോടതി    കൊണ്ട്  പോകും ..അത്  കാര്യമാക്കണ്ട ..ഇടയ്ക്ക്  ഒരു  ടൂര്‍  പോവനെനു  കരുത്യാ  മതി ..
എന്താ  ഇത്രേം  പോരെ ...ലാവിഷായി  ജീവിക്കാം .. എങ്ങനുണ്ട് ...
കോവാലന്‍ :(ഇതെല്ലാം  കേട്ട്  കണ്ണ്  തള്ളിപോയ  കോവാലന്‍  പറഞ്ഞു ..വാട്ട്‌  ആന്‍  ഐഡിയ  പാച്  ജി ..അണ്ണന്  വയറു  നറച്ച്  ഫുത്യാ ..ഹോ ..എങ്കില്‍  നമുക്ക്  ഇപ്പൊ  തന്നെ  സ്ഥലം  വിടാമണ്ണാ...       
പാച്ചു :നീ  വെപ്രാളപ്പെടാതെ ...ആദ്യം  ആ  ലക്ഷണം കെട്ട  ത്വോഷിബ  എവിടാണെന്ന്  നോക്കണ്ടേ  ...
കോവാലന്‍ :വേണം ..
പാച്ചു :എങ്കില്‍  വാ ..നമുക്ക്  യാത്ര  തുടങ്ങാം ...


അവര്‍  യാത്ര  തുടങ്ങി ...  ഇത്   മൊത്തം  മുകളിരുന്നു ഒരാള് വീക്ഷിക്കുന്നുണ്ടാരുന്നു..വേറെ ആരാ .....കൊറേ നാള്  മുന്പ് ഒബാമ ഒരുത്തനെ വലിച്ച് വാരി ഭിത്തിയില്‍  തേച്ചില്ലേ...ലെവന്‍ തന്നെ ബണ്‍ ലാദന്‍..ആ പങ്കിമോന്‍ ഇതെല്ലാം FB  യില്‍ അപ്ഡേറ്റ്  ചെയ്യുന്നുണ്ടാരുന്നു  ..
പോസ്റ്റി    നിമിഷങ്ങള്‍ക്കകം  തന്നെ  അതിനു  108 ലൈക്കും    509 കമന്റും
 അതില്‍  ചിലത്  ചുവടെ....
 "all d bst machaa,have a happy journey " from ബണ്‍ ലാദന്‍
"അളിയന്മാരെ..  swooppar  ഐഡിയ"  from താലിമാലബാന്‍ "
"കിടു ..കിക്കിടു ..." from കൂജ്ജാഹുധീന്‍
"പെട്ടന്ന്  വാടെ ..ഒറ്റക്ക്  ചീട്ടു  കളിച്ചു മടുത്തു " from   അജ്മല്‍  കൊശവന്‍ .
Most interesting one...
"ടെ  ടെ  പതുക്കെയോകെ  മതിയടെ  ..ഒരെണ്ണം  കഴിഞ്ഞതെ  ഉള്ളു ..ഇവിടാണെങ്കില്‍  പുതിയ  ജയില്‍ കൊട്ടാരത്തിന്റെ   പണി  തീര്‍ന്നിട്ടില്ല ..മ്മടെ  താജ്  ഹോട്ടലിന്റെ  മാത്രകയില്‍ ..കുറച്ചു   സമയം  താടെ ..കായുകളൊന്നും പഴേപോലെ  വരുന്നില്ല.... നിനക്കൊക്കെ ചെലവിനു തരണ്ടേ....ഇവിടെയുള്ള നായിന്റെ മക്കള്‍  തരുന്ന നികുതിയൊന്നും മുഴുക്കുന്നില്ലെടെ...പിന്നെ അല്ലറചില്ലറ അഴിമതി നടത്തി ഉള്ളതെല്ലാം  
  ഇവിടുള്ള  മ  മക്കള്‍  കൊണ്ട്  പോവുന്നു ..ഇപ്പൊ  ആകെ  ആശ്വാസം  അങ്ങ്  തെക്കൊരിടത്ത്   കൊറേ  നിധി  കണ്ടെതിയെന്ന്നു  കേക്കുന്നു ..പോയി  നോക്കട്ടെ ..എന്നിട്ട്  മതിയടെ  ...:-)"   from വായില്ലാകുന്നില്‍ കാരണവര്‍ .


വാല്‍കഷ്ണം : സുരേഷ് ഗോപിയണ്ണന്‍ ,ഷാജിയേട്ടന്റെ പടത്തില്‍ പറയുന്ന ഡയലോഗാണ്  ഓര്‍മവരുന്നത് ... "കപ്പം കൊടുക്കുന്നവന്റെ നേരെ കൈ ഓങ്ങിയാല്‍ തനിക്കു നോവില്ല..കൂട്ടത്തിലൊരുവന്‍    ചങ്കു കീറി ചോരയൊലിപ്പിച്ചു ബസ്‌ സ്റ്റാന്റിലും റെയില്‍വേ സ്റ്റേഷനിലും    കിടന്നാലും.... തനിക്കു നോവില്ല...പക്ഷെ ജയിലില്‍ കെടക്കുന്ന കള്ള കസബ് മോനെ  കൊന്നാല്‍  തനിക്കു നോവും ല്ലേ..."   

11 comments:

  1. അളിയാ. നന്നായിട്ടുണ്ട് !! അടിപൊളി!! മനു പറഞ്ഞ പോലെ ഇത് "ലവന്മാര്‍ക്ക്" അയച്ചു കൊടുക്ക്‌!

    ReplyDelete
  2. ലക്ഷ്മണ k ത്വോഷിബ.Aliya enikku ee peranu ettavum ishtamayathu

    ReplyDelete
  3. വായില്ലാകുന്നില്‍ കാരണവര്‍ എന്നെങ്കിലും സംസാരിക്കുമോ ?

    ReplyDelete
  4. കൊള്ളാം..തിരക്കഥ ശൈലിയിലാണല്ലോ എഴുത്ത് ??
    ഇനിയും പോരട്ടെ...
    ആശംസകള്‍ :)

    ReplyDelete
  5. "പെട്ടന്ന് വാടെ ..ഒറ്റക്ക് ചീട്ടു കളിച്ചു മടുത്തു " from അജ്മല്‍ കൊശവന്‍ .(Mostliked)...


    അസ്സലായി. ഇനിയും എഴുതുക.
    ആദ്യത്തെ പോസ്റ്റും അവസാനത്തെ പോസ്റ്റും വരെ വായിച്ച ഒരാള്‍ എന്ന നിലയില്‍ ... (ഞാനും ഒരു അയല്‍വാസിയാണ്‌ട്ടോ ... 3 ക്യാബിനുകള്‍ക്കിപ്പുറം)
    ഇത് പറഞ്ഞേ പറ്റൂ... മാഷേ... വാക്കുകള്‍ ഒരിത്തിരി ചിരിയിലൂടെ മനസ്സിലെത്തിക്കാന്‍ താങ്കളുടെ കഴിവ്...അതിനെന്റെ നമസ്കാരം..!!!
    എന്നാലും എഴുതി ഒരു കമന്റ്‌.
    ഇത്ര പറയാന്‍ മാത്രം: ദയവായി ഇനിയും എഴുതുക.എല്ലാ നന്മകളും..!!!

    ReplyDelete
  6. "പെട്ടന്ന് വാടെ ..ഒറ്റക്ക് ചീട്ടു കളിച്ചു മടുത്തു " from അജ്മല്‍ കൊശവന്‍(Most Liked)



    അസ്സലായി. ഇനിയും എഴുതുക.
    ആദ്യത്തെ പോസ്റ്റും അവസാനത്തെ പോസ്റ്റും വരെ വായിച്ച ഒരാള്‍ എന്ന നിലയില്‍ ... (ഞാനും ഒരു അയല്‍വാസിയാണ്‌ട്ടോ ... 3 ക്യാബിനുകള്‍ക്കിപ്പുറം...)ഇത് പറഞ്ഞേ പറ്റൂ... മാഷേ... വാക്കുകള്‍ ഒരിത്തിരി ചിരിയിലൂടെ മനസ്സിലെത്തിക്കാന്‍ താങ്കളുടെ കഴിവ്...അതിനെന്റെ നമസ്കാരം..
    എന്നാലും എഴുതി ഒരു കമന്റ്‌.
    ഇത്ര പറയാന്‍ മാത്രം: ദയവായി ഇനിയും എഴുതുക.എല്ലാ നന്മകളും..!!!

    ReplyDelete
  7. അണ്ണോ കിടിലന്‍...കിടിലോല്‍ക്കിടിലം.

    ReplyDelete
  8. സമ്പവം കലക്കനാണ്
    വായിനക് നല്ല രസമുള്ള എഴുത്

    ReplyDelete